Connect with us

Gulf

സമാധാനമുള്ള രാജ്യം:  ഒമാന്‍ മിന മേഖലയില്‍ അഞ്ചാം സ്ഥാനത്ത്‌

Published

|

Last Updated

മസ്‌കത്ത്: ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ഒമാന് അഞ്ചാം സ്ഥാനം. അമേരിക്ക ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കൊണമിക്‌സ് അന്റ് പീസും ആസ്‌ട്രേലിയയിലെ സെന്റര്‍ ഫോര്‍ പീസ് ആന്റ് സെക്യൂരിറ്റിയും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഒമാന് അഞ്ചാം സ്ഥാനമുള്ളത്. 162 രാജ്യങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തിയ പഠനത്തില്‍ 2.016 പോയിന്റ് നേടി ആഗോളതലത്തില്‍ 74 -ാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. ഐസ്‌ലാന്റ്, ഡെന്‍മാര്‍ക്ക്, ആസ്ട്രിയ, ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവയാണ് ലിസ്റ്റില്‍ ആദ്യ സ്ഥാനം നേടിയവര്‍.
സമൂഹത്തിന്റെ സുരക്ഷിതത്വവും ഭദ്രതയും ആഭ്യന്തരവും അന്തര്‍ദേശീയവുമയ കുഴപ്പങ്ങള്‍ തുടങ്ങിയവയാണ് പഠനത്തില്‍ മുഖ്യമായും പരിഗണിച്ചത്. സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട 24 വിഷയങ്ങള്‍ പഠന വിധേയമാക്കി. ആഭ്യന്തര സംഘര്‍ഷം, അന്തര്‍ദേശീയ ബന്ധങ്ങള്‍, അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം, പൗരന്മാര്‍ക്കിടയിലെ ഭിന്നതകള്‍, മൊത്തം ജനസംഘ്യയില്‍ വീടില്ലാത്തവരുടെ എണ്ണം, രാഷ്ട്രീയ അസ്ഥിരതാവസ്ഥ, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, തടവുകാരുടെ എണ്ണം, കൊലപാതകങ്ങളുടെ എണ്ണം, അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍, രാജ്യത്തിന്റെ സൈനികാവശ്യങ്ങള്‍ക്കായുള്ള ബജറ്റ് വിഹിതം തുടങ്ങിയ വിഷയങ്ങള്‍ പഠന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആഗോള വരുമാനത്തിന്റെ 13.4 ശതമാനം, സൈനിക, ആഭ്യന്തര സുരക്ഷിതത്വം, കുറ്റ കൃത്യംതുടങ്ങിയവക്ക് വിനിയോഗിക്കപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങളും ഭിന്നതകളും വലിയ സാമ്പത്തിക ചിലവ് വരുത്തുന്ന കാര്യമായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest