Connect with us

Kozhikode

മര്‍കസ്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

Published

|

Last Updated

മര്‍കസ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിന്റെ പുതിയ മാതൃക

കുന്നമംഗലം: പൊതുവിദ്യാഭ്യാസരംഗത്ത്‌ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച മര്‍കസ്‌ ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌. നവീകരണത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള ബില്‍ഡിംഗ്‌, ഡിജിറ്റല്‍ ക്ലാസ്‌ റൂം, കളിസ്ഥലം, തൊഴില്‍ പരിശീലന കേന്ദ്രം, ലാംഗ്വേജ്‌ ലാബ്‌, ഭിന്നശേഷി പഠനകേന്ദ്രം, ലൈബ്രറി തുടങ്ങിയവ സജ്ജീകരിക്കും. സ്‌കൂള്‍ പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

പദ്ധതിയുടെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്‌ വ്യാഴാഴ്‌ച വൈകീട്ട്‌ 3 മണിക്ക്‌ കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ശിലയിടും. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സംബന്ധിക്കും.

പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളായി സി. മുഹമ്മദ്‌ ഫൈസി(ചെയര്‍മാന്‍), പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്‌, ജി.അബൂബക്കര്‍, അബ്ദുല്‍ സലാം, സി.പി ഉബൈദുല്ല സഖാഫി, അക്‌ബര്‍ ബാദുഷ സഖാഫി(വൈ.ചെയര്‍മാന്‍), എന്‍.അബ്ദുറഹിമാന്‍(ജന.കണ്‍വീനര്‍), അബ്ദുല്ല എ, നിയാസ്‌ ചോല, സലീം മടവൂര്‍, കലാം മാവൂര്‍, അശ്‌റഫ്‌ കെ.കെ, കെ.കെ അബ്ദുല്‍ നാസര്‍, ഹാഷിദ്‌ കെ, നൗഷാദ്‌ വി, സി.പി ഫസല്‍ അമീന്‍(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.