Connect with us

International

സുരക്ഷാ പ്രശ്‌നങ്ങളിലൂന്നി അറബ് ലീഗ് ഉച്ചകോടി

Published

|

Last Updated

നൊവാക്ക്‌ചോട്ട്: അറബ് മേഖലയില്‍ വര്‍ധിച്ചു വരുന്ന സുരക്ഷാ പ്രശ്‌നങ്ങളിലെ ചര്‍ച്ചകളിലൂന്നി അറബ് ലീഗ് ഉച്ചകോടി. തിങ്കഴാഴ്ച മൗറിത്താനിയന്‍ തലസ്ഥാനമായ നൊവാക്ക് ചോട്ടില്‍ തുടങ്ങിയ ഉച്ചകോടിയില്‍ പ്രധാനമായും മുഴങ്ങിയത് സുരക്ഷാ കാര്യങ്ങള്‍ തന്നെയായിരുന്നു. ഭീകരവാദത്തെ തുരത്തണമെന്ന പ്രതിജ്ഞയെടുത്താണ് മൗറിത്താനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഔലദ് അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തുടങ്ങിയത്. മേഖലയില്‍ വിദേശ ശക്തികള്‍ നടത്തുന്ന അക്രമങ്ങളെ ആദ്യം എതിര്‍ത്തത് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ ആണ്. മേഖലയിലെ ഇസില്‍ ഭീകരരുടെ വളര്‍ച്ചയില്‍ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം യുവാക്കളില്‍ ഇവര്‍ സ്വാധീനം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിദേശ ശക്തികള്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത്തരം ശക്തികള്‍ക്കെതിരെ അറബ് ലീഗ് രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യെമനിലെ ഹൂതി വിമതര്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് യെമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ആവശ്യപ്പെട്ടു. വിമതര്‍ കൈയടക്കി വെച്ച പ്രദേശങ്ങളില്‍ നിന്ന് ഇവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബശര്‍ അല്‍ അസദ് സിറിയയില്‍ തുടരുന്നിടത്തോളം കാലം സിറിയയിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതുന്നില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തെ അസ്ഥിരത കാരണം അതിലേറെ ആളുകള്‍ രാജ്യം വിടുകയും ചെയ്തു. ഭാവിയില്‍ അസദിന് സിറിയയില്‍ സ്ഥാനമുണ്ടാകില്ലെന്നും സ്വന്തം ജനതയുടെ രക്തക്കറ പുരണ്ട ഭരണാധികാരിയാണ് അസദെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സ് മുന്‍കൈ എടുത്ത് ഈ വര്‍ഷം ആവസാനം നടത്തുന്ന ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളും അറബ് ലീഗില്‍ ചര്‍ച്ചയായി.

---- facebook comment plugin here -----

Latest