Connect with us

National

രാജീവ് ഗാന്ധി വധം:ഭരണ ഘടനാ ബഞ്ച് വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍

Published

|

Last Updated

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഏഴ് പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രാഥമിക പരിഗണന കേന്ദ്ര സര്‍ക്കാറിനാണെന്നും കേന്ദ്രത്തിന്റെ അനുവാദമില്ലാതെ ദേശീയ താത്പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുവാദമില്ലെന്നും 2015 ഡിസംബര്‍ മൂന്നിനാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചത്.

രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തീരുമാനമെടുത്താണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അന്ന് കേസില്‍ വിധി പറഞ്ഞത്. ഈ വിധി പുനഃപരിശോധിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച അഭ്യര്‍ഥന കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. സുപ്രീ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.