Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ എസ് ഇ ബി

Published

|

Last Updated

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വര്‍ഷം 1677 കോടി രൂപയുടെയും 2017-18 ല്‍ 1677 കോടി രൂപയുടേയും നഷ്ടമുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ്. നഷ്്്ടമുണ്ടായാലും നിരക്ക് വര്‍ധിപ്പിക്കില്ലെന്നും ബോര്‍ഡ് പ്രതിനിധി റഗുലേറ്ററി കമ്മീഷന്‍ സിറ്റിംഗില്‍ അറിയിച്ചു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ 2016-17 വര്‍ഷത്തിലേക്കു തയാറാക്കിയ 10547 കോടി രൂപയുടെ വരവു ചെലവു കണക്കില്‍ 574 കോടി രൂപയുടെയും 2017-18 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള 11099 കോടി രൂപയുടെ വരവു ചെലവു കണക്കില്‍ 600 കോടി രൂപയുടെയും ലാഭം കണക്കാക്കിയിരുന്നു.

വൈദ്യുതി ബോര്‍ഡിന്റെ താരിഫ് കാലാവധി ഈവര്‍ഷം മാര്‍ച്ചിലാണ് അവസാനിച്ചത്. 2014-ല്‍ അനുവദിച്ച താരിഫ് നിലനില്‍ക്കുന്നതായും കോടതി വിധിക്കുശേഷം പ്രാബല്യത്തിലുള്ള വിധി പരിശോധിച്ചുമാത്രമെ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി എന്‍ മനോഹരന്‍ വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തതിനാലാണ് റഗുലേറ്ററി കമ്മീഷന്‍ വരവ് ചെലവ് തയാറാക്കിയതെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. കായംകുളം, ബി എസ് ഇ എസ് താപവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങാനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. വര്‍ഷം 250 കോടി രൂപ കൊടുക്കുന്നുണ്ടെങ്കിലും കായംകുളത്തു നിന്ന് വൈദ്യുതി വാങ്ങിയിട്ടില്ല. മാത്രമല്ല കായംകുളത്തു നിന്നു വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഒരു യൂനിറ്റ് വൈദ്യുതിക്ക് 2014-ല്‍ 12 രൂപയുണ്ടായിരുന്നപ്പോള്‍ അനുവദിച്ച താരിഫ് നിരക്കു പ്രകാരമാണ് ഉപയോക്താക്കളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതെന്ന് ഹിയറിംഗില്‍ പങ്കെടുത്ത ഡിജോ കാപ്പന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു യൂനിറ്റ് വൈദ്യുതി രണ്ടു രൂപ നിരക്കില്‍ ലഭിക്കും. അതിനാല്‍ നിരക്കു കുറക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest