Connect with us

National

ടിഎം കൃഷ്ണക്കും ബെസ് വാദ വില്‍സണും മാഗ്‌സസെ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി:ദക്ഷിണേന്ത്യന്‍ സംഗീതഞ്ജന്‍ ടി.എം കൃഷ്ണക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ് വാദ വില്‍സണും 2016 ലെ ദ രമണ്‍ മാഗ്‌സസെ പുരസ്‌കാരം. മനുഷിക മഹത്വത്തിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ബെസ് വാദ വില്‍സണ് പുരസ്‌കാരം. സാംസ്‌കാരിക മേഖലക്ക് നല്‍കിയ സാമൂഹിക സംഭാവനകളാണ് കര്‍ണാടക സംഗീതഞ്ജന്‍ ടിഎം കൃഷ്ണയെ പുരസ്‌കാരത്തിന് അര്ഹനാക്കിയത്.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡണ്ട് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മക്കായി ഫിലിപ്പീന്‍സ് സര്‍ക്കാറാണ് പുരസ്‌കാരം നല്‍കുന്നത്. “ഏഷ്യയിലെ നോബല്‍” എന്ന് അറിയപ്പെടുന്ന പുരസ്‌കാരം പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നീ മേഖലയിലെ പ്രമുഖര്‍ക്കാണ് നല്‍കുന്നത്.

ആചാര്യ വിനോബാ ഭാവേ, ജയപ്രകാശ് നാരായണ്‍, മദര്‍ തെരേസ, ബാബാ ആംതെ, അരുണ്‍ ഷൂറി, ടി.എന്‍. ശേഷന്‍, കിരണ്‍ ബേദി, മഹാശ്വേതാ ദേവി, വര്‍ഗീസ് കുര്യന്‍, കുഴന്തൈ ഫ്രാന്‍സിസ്, ഡോ. വി. ശാന്ത, അരവിന്ദ് കെജ്രിവാള്‍ എന്നീ ഇന്ത്യക്കാര്‍ മുമ്പ് പുരസ്‌കാരം നേടിയിട്ടുണ്ട്.

Latest