Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ മറ്റാരേക്കാളും യോഗ്യത ഹിലരിക്കാണെന്ന് ഒബാമ

Published

|

Last Updated

ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ്് ആകാന്‍ മറ്റാരേക്കാളും യോഗ്യത ഹിലരി ക്ലിന്റനാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. അമേരിക്കയെ നയിക്കാന്‍ തന്നേക്കാളും ബില്ലിനേക്കാളും(ക്ലിന്റണ്‍) യോഗ്യത ഹിലരിക്കാണെന്നും ഒബാമ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലാണ് തന്റെ ആദ്യത്തെ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരിക്ക് ഒബാമക്ക് സമഗ്രമായ പിന്തുണ പ്രഖ്യാപിച്ചത്.

ഈ ഭൂമിയില്‍ ജീവിച്ച എഴുപതു വര്‍ഷവും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഒരു ശ്രദ്ധയും ചെലുത്താതിരുന്ന ഒരാള്‍ വിജയിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അയാള്‍ നിങ്ങള്‍ക്കു വേണ്ടി ശബദിക്കുമെന്ന് തോന്നുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അയാള്‍ക്ക് വോട്ടു ചെയ്യാം.

എന്നാല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉത്ഠയുള്ള, സാമ്പത്തിക വളര്‍ച്ച കാണുന്ന, എല്ലാവര്‍ക്കും അവസരങ്ങള്‍ സൃഷടിക്കുന്നവരെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് അരികിലുണ്ട്. നമ്മുടെ ശക്തിയും മഹത്വവും ഡൊണാള്‍ഡ് ട്രംപിനെ ആശ്രയിച്ചല്ല നില്‍ക്കുന്നത്. അതൊരിക്കലും ഒരു വ്യക്തിയെ അല്ല ആശ്രയിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ അവസാനം ആ വലിയ വ്യത്യാസം, ജനാധിപത്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് മനസിലായേക്കാം. ” ഒബാമ പറഞ്ഞു.
അമേരിക്ക ഇപ്പോള്‍ തന്നെ വളരെ ശക്തമായ രാജ്യമാണ്. രാജ്യത്തെ ശക്തമാക്കുന്നതിനായി ഇനി ട്രംപിനെ ആശ്രയിക്കേണ്ടതില്ല. അമേരിക്കന്‍ സൈന്യത്തെ “ദുരന്ത”മെന്നാണ് ട്രംപ് വിളിച്ചത്. രാജ്യത്തിന് വേണ്ടി പോരാടുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലെങ്കിലും ലോകത്തിനറിയാം. ട്രംപ് പറയുന്നത് രാജ്യം ദുര്‍ബലമാണെന്നാണ്. എന്നാല്‍ സ്വതന്ത്യത്തിന്റെ വെളിച്ചം തേടി അമേരിക്കയിലേക്ക് ദശലക്ഷക്കണക്കിനാളുകള്‍ അഭയം തേടി വന്നതിനെ കുറിച്ച് ട്രംപ് കേട്ടിട്ടുണ്ടാവില്ലെന്നും ഒബാമ പറഞ്ഞു.