Connect with us

Gulf

ഒമാനില്‍ വിസ നിയമങ്ങള്‍ ഉദാരമാക്കുന്നു

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ വിസ ചട്ടങ്ങളില്‍ ഉദാരത വരുത്തിക്കൊണ്ട് തീരുമാനമെടുത്തതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക മേഖലയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായാണ് പുതിയ തീരുമാനം.

ഒന്നിലധികം തവണ പ്രവേശിക്കാവുന്ന മള്‍ടി എന്‍ട്രി വിസയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസത്തോളം രാജ്യത്ത് തങ്ങാനാവും. നേരത്തെ ഓരോ തവണയും 21 ദിവസമേ തങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
ടൂറിസ്റ്റുകള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ സമയം രാജ്യത്ത് തങ്ങുന്നതിലൂടെ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 38 രാജ്യങ്ങളിലുള്ളവര്‍ക്കേ ഇപ്പോള്‍ ഈ നിയമം ബാധകമാകൂ.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ പട്ടികയില്‍ വൈകാതെ ഉള്‍പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമാന്റെ ടൂറിസം വരുമാനത്തില്‍ വലിയ വര്‍ധനവിനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഒമ്പതാം പഞ്ചവത്സര പദ്ധതിയിലെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ടൂറിസമാണ്. 2015ല്‍ 25 കോടി ഒമാനി റിയാലാണ് രാജ്യത്ത് എത്തിയ ടൂറിസ്റ്റുകളിലൂടെ നേടാനായത്.ഒമാന്റെ വൈവിധ്യമായ പ്രകൃതിയും പൈതൃകവും നുകരാനാണ് ടൂറിസ്റ്റുകളില്‍ ഭൂരിപക്ഷവുമെത്തുന്നത്. ഇത്തവണത്തെ ഖരീഫ് ഫെസ്റ്റ് വലില്‍ റിക്കോര്‍ഡ് സന്ദര്‍ശകരാണ് ദോഫാര്‍ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ബിസിനസ് ആവശ്യാര്‍ത്ഥം ഒമാന്‍ സന്ദര്‍ശിക്കുന്നവരും ഏറെയുണ്ട്.

Latest