Connect with us

National

ഔറംഗബാദ് ആയുധക്കടത്ത്:അബു ജിന്‍ഡാല്‍ കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

മുംബൈ: ഔറംഗബാദ് ആയുധക്കടത്ത് കേസില്‍ അബു ജിന്‍ഡാല്‍ കുറ്റക്കാരനാണെന്ന് കോടതി. ജുന്‍ഡാലും സയിദ് സബിബുദീന്‍ അന്‍സാരിയും ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രത്യേക മകോക കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കി. 2006 ല്‍ ഔറംഗബാദില്‍ ആയുധം കൈവശം വെച്ച കേസിലാണ് കോടതിയുടെ വിധി.

2002ലെ ഗുജറാത്ത് കലാപത്തിനുശേഷം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയേയും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ജിഹാദിന്റെ പേരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടതായും മക്കോക്ക കോടതി നിരീക്ഷിച്ചു.

2006 മെയ് എട്ടിനാണ് തീവ്രവാദ ബന്ധം സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔറംഗാബാദിനടുത്ത് വെച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും പത്ത് എകെ 47 തോക്കുകളും, 3200 വെടിയുണ്ടകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. എന്നാല്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ജിന്‍ഡല്‍ രക്ഷപെട്ടു.പിന്നീട് 2012 ല്‍ സൗദിയില്‍ നിന്നാണ് ജുന്‍ഡലിനെ പൊലീസ് പിടികൂടുന്നത്. ജുന്‍ഡലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണ സംഘം മറ്റൊരു സ്ഥലത്തുനിന്ന് 13 കിലോ ആര്‍ഡിഎക്‌സും 1,200 കാറ്റ്രിഡ്ജും 50 ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.2013 ല്‍ പ്രത്യേക കോടതിയില്‍ ആരംഭിച്ച കേസിന്റെ വിചാരണ ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനിച്ചത്.

---- facebook comment plugin here -----

Latest