Connect with us

National

മഹാശേത്വാദേവി അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത:ബംഗാളി സാഹിത്യകാരി മഹേശ്വേതാദേവി
അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

ഇരുവൃക്കകളും തകരാറിലായ ചികിത്സയില്‍ കഴിഞ്ഞ അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലേക്കു മാറിയതായി അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബെല്ലെ വ്യു ക്ലിനിക് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ദിവസങ്ങളായി മഹാശ്വേതാ ദേവി വെന്റിലേറ്ററിലായിരുന്നു.

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടു മാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു മഹേശ്വേതാദേവി
. കഴിഞ്ഞ ദിവസങ്ങളില്‍ മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് തീര്‍ത്തും കുറഞ്ഞിരുന്നു. രക്തത്തിലെ അണുബാധ ക്രമാതീതമായി വര്‍ധിച്ചതും കാര്യങ്ങള്‍ വഷളാക്കി.

1926ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തില്‍ ജനനം. ജുബന്‍ശ്വ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കുകയും,ശേഷം കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ആയ നാബുരന്‍ ഭട്ടാചാര്യ. 1959ല്‍ മഹാശ്വേതാദേവി വിവാഹമോചിതയായി.

1969 ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ കാലയളവില്‍ പത്രപ്രവര്‍ത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളില്‍ പലതും പശ്ചിമബംഗാളിലെ ആദിവാസികള്‍, സ്ത്രീകള്‍, ദളിതര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതിപരമായ ഉച്ചനീചത്വങ്ങള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്.ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവത്തക കൂടിയാണവര്‍.

ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിര്‍ത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങള്‍ക്കായി, തുശ്ചമായ വിലയ്ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുകയും കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വവം നല്‍കുകയും ചെയ്തു വരികയാണ്. ബംഗാള്‍ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിര്‍ക്കുന്നത്തില്‍ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു.

പ്രധാന കൃതികള്‍

  • “ഝാന്‍സി റാണി” (1956 ല്‍ ) ആദ്യ കൃതി
  • ഹജാര്‍ ചുരാഷിര്‍ മാ (1975 ല്‍). ഈ നോവല്‍ “1084 ന്റെ
  • അമ്മ” എന്ന പേരില്‍ കെ.അരവിന്ദാക്ഷന്‍
  • മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
  • ആരണ്യേര്‍ അധികാര്‍ (1977 ല്‍ ) ഈ നോവല്‍ “
  • ആരണ്യത്തിന്റെ അധികാരം” എന്ന പേരില്‍ ലീലാ
  • സര്‍ക്കാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
  • അഗ്‌നി ഗര്‍ഭ (1978 ല്‍ )
  • ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍ (1980 ല്‍ )
  • ബഷി ടുഡു (1993 ല്‍ )
  • തിത്തു മിര്‍
  • ദ്രൌപതി ചെറുകഥ
  • രുധാലി ( 1995 ല്‍ )
  • ബ്യാധ്ഖണ്ടാ (1994 ല്‍ ) ഇത് “മുകുന്ദന്റെ താളിയോലകള്‍”
  • എന്ന പേരില്‍ ലീലാ സര്‍ക്കാര്‍ മലയാളത്തിലേക്ക്
  • വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ദി വൈ വൈ ഗേള്‍ ഇത് “ഒരു എന്തിനെന്തിനു പെണ്‍കുട്ടി” എന്ന പേരില്‍ സക്കറിയ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍

  • 1979: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം “ആരണ്യേര്‍ അധികാര്‍” എന്ന നോവലിന് ലഭിച്ചു
  • 1986: പത്മശ്രീ
  • 1996: ജ്ഞാനപീഠം ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്‌കാരം
  • 1997: മാഗ്‌സസെ അവാര്‍ഡ്
  • 2006: പത്മ വിഭൂഷണ്‍ ഭാരതത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി.
  • 2011: ബംഗാബിഭൂഷണ്‍ പശ്ചിമബംഗാള്‍ ഗവണ്മെന്റിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി.

Latest