Connect with us

Kerala

ഗീതാഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍ വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.

ഗീതയെ ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര നേതൃത്വം ഇടപെടണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. ഗീതാഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ്. നവലിബറല്‍ ആശയക്കാരിയെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഗീതയുടെ നിയമനത്തിനെതിരെ വിഎസ് അയച്ച കത്ത് ഉടനടി ചേരുന്ന പിബി യോഗം ചര്‍ച്ച ചെയ്‌തേക്കും.
സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ചോദ്യം ചെയ്താണ് വിഎസ് രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ വേരുകളുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥെന്ന് പിണറായി അഭിപ്രായപ്പെട്ടു.

ഗീതാ ഗോപിനാഥിന്റെ അറിവും, പരിചയവും കേരളത്തിന് ഗുണം ചെയ്യും. സാമ്പത്തിക വിദഗ്ധര്‍ക്കു പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം കാണുമെന്നും പിണറായി പറഞ്ഞു.

Latest