Connect with us

Kerala

വിവാദ ഉത്തരവുകള്‍: ടോമിന്‍ തച്ചങ്കരിക്കെതിരെ ത്വരിത പരിശോധന

Published

|

Last Updated

തിരുവനന്തപുരം: ആറ് മാസത്തിനിടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളില്‍ വിജിലന്‍ ത്വരിത പരിശോധന. മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്‌റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ട് സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി, ടോമിന്‍ തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. എല്ലാ വാഹനപുക പരിശോധാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധനയും വിവാദമായിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഗതാഗത വകുപ്പിന്റെതായി പുറത്തുവന്ന ധാരാളം ഉത്തരവുകളില്‍ ക്രമക്കേടുണ്ടെന്ന പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. ഉത്തരവുകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പി കൃഷ്ണകുമാര്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. പക്ഷേ ഇവ നല്‍കാന്‍ വകുപ്പ് തയാറായിരുന്നില്ല. സിഐ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നേരിട്ടെത്തിയിട്ടും രേഖകള്‍ നല്‍കാന്‍ വകുപ്പ് അധികൃതര്‍ വിസമ്മതിച്ചിരുന്നു.