കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം

Posted on: July 29, 2016 12:14 pm | Last updated: July 29, 2016 at 12:14 pm
SHARE

Kerala cricket associationന്യൂഡല്‍ഹി: കോടികളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐ അന്വേഷണം തുടങ്ങി. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, ഇടക്കൊച്ചി സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുത്തത് തുടങ്ങിയവയില്‍ ക്രമക്കേട് നടതായാണ് പരാതി.

സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. ക്രിക്കറ്റ് അസോസിയേഷനിലെ ഏതാനും ഭാരവാഹികള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം സിബിഐക്ക് ആരോ അയച്ച പരാതിയില്‍ കെസിഎയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നല്ലാതെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് കെസിഎ പ്രസിഡന്റ് ടിസി മാത്യു പറഞ്ഞു.