Connect with us

Gulf

മര്‍കസ്-മഅ്ദിന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി

Published

|

Last Updated

16-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക പഠന കോണ്‍ഫറന്‍സിന് ഷാര്‍ജയിലെത്തിയ മര്‍കസ്-മഅ്ദിന്‍ വിദ്യാര്‍ഥികള്‍ക്ക് ഐ സി എഫും ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസാ കമ്മിറ്റിയും നല്‍കിയ സ്വീകരണം

ഷാര്‍ജ: 16-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക പഠന കോണ്‍ഫറന്‍സിനു ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു എത്തിയ കോഴിക്കോട് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെയും വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസാ കമ്മിറ്റിയും ഐ സി എഫ് കമ്മിറ്റിയും സംയുകതമായി സ്വീകരണം നല്‍കി.
യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്വത്തിലായിരുന്നു പരിപാടി. ആഗോള തലത്തില്‍ തീവ്രവാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തില്‍ യഥാര്‍ത്ഥ ഇസ്‌ലാമിന്റെ തനതായ ആശയങ്ങള്‍ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താത്പര്യത്തോടെയാണ് സമ്മേളനം.
ഷാര്‍ജ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസാ ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി നാസര്‍ വാണിയമ്പലം ഉദ്ഘടനം ചെയ്തു. മുനീര്‍ മാഹി, സിദ്ധീഖ് കല്ലൂര്‍, മൂസ കിണാശേരി, ഷബീര്‍ മൈസലൂണ്‍, ഹംസ സഖാഫി സീഫോര്‍ത്ത് പ്രസംഗിച്ചു.
സംഘത്തെ നയിച്ച അബ്ദുല്ല സഖാഫി മലയമ്മയും മറ്റു വിദ്യാഥികളും സ്വീകരണത്തിന് നന്ദി പറഞ്ഞു.