Connect with us

Gulf

'മാവ്' വിജ്ഞാന കോശം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അല്‍ വാഹത് ക്ലബ്ബില്‍ നടന്ന മാവിനെ കുറിച്ചുള്ള വിജ്ഞാന കോശം പുറത്തിറക്കുന്ന ചടങ്ങില്‍നിന്ന്

മസ്‌കത്ത്: രാജ്യത്തെ കാര്‍ഷിക ഗവേഷണ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഭരണാധികാരി സുല്‍ ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മുന്നോട്ട് വെച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായി മാവിനെ കുറിച്ചുള്ള വിജ്ഞാന കോശം പരിപടിക്ക് തുടക്കമായി. അല്‍ വാഹത് ക്ലബ്ബില്‍ സുല്‍ത്താന്റെ പ്രതിനിധിയായി റോയല്‍ കോര്‍ട്ട് അഫയേഴ്‌സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് അല്‍ കിന്ദിയാണ്അല്‍ അന്‍ബ എന്ന പേരിലുള്ള പരിപാടി ഉത്ഘാടനം ചെയ്തത്. ചടങ്ങില്‍ നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും സംബന്ധിച്ചു.
കാര്‍ഷിക മേഖലയുടെ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.ദേശീയ അന്തര്‍ദേശീയ ഗവേഷണങ്ങളും പഠനങ്ങളും നടത്തി കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുകയും കാര്‍ഷിക വിളകള്‍ വളരുനതിനാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് ഇതിന്റെ കാതല്‍. കാര്‍ഷിക രോഗങ്ങള്‍, കീടങ്ങള്‍ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിന് ഉചിതമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിളകള്‍ ഉയര്‍ന്ന തലത്തില്‍ വര്‍ധിപ്പിക്കുന്നതിനാണ് നിര്‍ദ്ദേശം പ്രാധാന്യം കല്പിക്കുന്നത്.
ഒമാന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട മരം എന്ന നിലയിലാണ് മാവിനെ കുറിച്ചുള്ള ചര്‍ച്ചക്ക് വേദി തുറന്നിരിക്കുന്നത്.പുരാതന കാലം മുതലെ ഒമാന്റെ വിളഭൂമിയില്‍ മാവിന്റെ സാന്നിധ്യം ഉണ്ട്. 6000 വര്‍ഷം മുമ്പ് തന്നെ മാവ്കൃഷി രാജ്യത്തുണ്ട്.ഇന്ത്യയില്‍ നിന്നാണ് മാവ് ഒമാനിലെത്തിയതെന്നാണ് ചരിത്ര രേഖയിലുള്ളത്. 10 -ാം നൂറ്റാണ്ടിലായിരുന്നു ഇത്. 15-ാം നൂറ്റാണ്ടോടെ അറബ് രാജ്യങ്ങള്‍കൊപ്പം ഒമാനും മാവിന്റെ വിളനിലമായി മാറി.
മാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പെടുത്തിയാണ് മാവ് വിജ്ഞാന കോശം പുറത്തിറക്കിയിരിക്കുന്നത്.അറബി, ഇംഗ്ലീഷ് പതിപ്പുകള്‍ക്ക് പുറമെ ഇലക്‌ട്രോണിക് പതിപ്പും ലഭ്യമാണ്.കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഗുണകരമാകും ഇത്. 2006ലാണ് ഇത് സംബന്ധമായ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്.

Latest