Connect with us

Gulf

കേരളത്തിലെ കോണ്‍സുലേറ്റിന് ശൈഖ് ഖലീഫയുടെ അംഗീകാരം

Published

|

Last Updated

അബുദാബി: യു എ ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അംഗീകാരം. കോണ്‍സുല്‍ ജനറലായുള്ള ജമാല്‍ ഹുസൈന്‍ റഹ്മ ഹുസൈന്‍ അല്‍ സആബിയുടെ നിയമനത്തിനും അംഗീകാരം നല്‍കി. ഫെഡറല്‍ ഉത്തരവ് 56/2016 പ്രകാരമാണ് നിയമനം. അടുത്ത ദിവസം പ്രവര്‍ ത്തനം ആരംഭിക്കുന്ന കോണ്‍സുലേറ്റിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം തന്നെ കേരളത്തില്‍ എത്തിയിരുന്നു. ഇതുള്‍പെടെ നിരവധി ഫെഡറല്‍ ഉത്തരവുകളാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയ പ്രവര്‍ത്തനങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും, യു എ ഇയും സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കരാറുകള്‍ക്ക് അനുമതി തുടങ്ങിവയുമായി ബന്ധപ്പെട്ടതാണ് ഉത്തരവുകള്‍. കോണ്‍സുലേറ്റ് ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പകുതിയോളം വരുന്ന മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്ന കോണ്‍സുലേറ്റ് തുറക്കാന്‍ 2011ലാണ് യു എ ഇ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത്. അന്ന ത്തെ കേരള സര്‍ക്കാറിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോണ്‍സുലേറ്റ് തുടങ്ങാനുള്ള കെട്ടിടം 2015 ജൂണില്‍ കണ്ടത്തെിയിരുന്നു. തിരുവനന്തപുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം ആറ് വര്‍ഷത്തേക്കാണ് വാടകക്ക് എടുത്തിട്ടുള്ളത്. ജമാല്‍ ഹുസൈന്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരിക്കും.

Latest