Connect with us

Gulf

കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്: ശൈഖ ലുബ്‌ന

Published

|

Last Updated

അബുദാബി: കുട്ടികളില്‍ ധാര്‍മികമൂല്യം പഠിപ്പിക്കുന്നതില്‍ പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്ന് യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി. കുട്ടികളില്‍ ആചാരങ്ങളും പാരമ്പര്യങ്ങളും പഠിപ്പിക്കുമ്പോള്‍ സഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുസ്വരത, ആദരവ് എന്നിവ കൂടി പഠിപ്പിക്കണം. കുട്ടികളുടെ ചെറുപ്രായത്തിലാണ് ഇത് പഠിപ്പിക്കേണ്ടത്.
അബുദാബിയില്‍ കുട്ടികളില്‍ പ്രാഥമിക ക്ലാസില്‍ തന്നെ ധാര്‍മിക വിദ്യാഭ്യാസം പഠിപ്പിക്കാന്‍ ഉത്തരവിറക്കിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ തീരുമാനം പ്രശംസനീയമാണ്. ധാര്‍മിക വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സ്‌കൂളില്‍നിന്നും കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ മനസ്സിലാക്കാനും അവ സ്വീകരിക്കുന്നതുമാണ് ധാര്‍മിക വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നത്. ധാര്‍മികമൂല്യമുള്ള കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്. കൂടാതെ ദേശീയ ഉത്തരവാദിത്വവും കുട്ടികളില്‍ വളര്‍ത്തണം.
കുട്ടികള്‍ക്ക് മാതൃകയാകാന്‍ രക്ഷിതാക്കള്‍ സ്വന്തം പെരുമാറ്റത്തിലും മാറ്റം വരുത്തണമെന്ന് ശൈഖ ലുബ്‌ന പറഞ്ഞു.

Latest