Connect with us

National

മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഒഴിയണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ സര്‍ക്കാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് സുപ്രീംകോടതി. മുന്‍ മന്ത്രിമാര്‍ക്ക് പൊതുഖജനാവിലെ പണം ചെലവഴിച്ച് താമസ സൗകര്യം നല്‍കേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരത്തില്‍ ഏതെങ്കിലും മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ചെലവില്‍ താമസം തുടരുന്നുണ്ടെങ്കില്‍ രണ്ടു മാസത്തിനകം വസതികള്‍ ഒഴിയാനും കോടതി നിര്‍ദ്ദേശിച്ചു. അധികാരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ സര്‍ക്കാര്‍ താമസ സൗകര്യങ്ങള്‍ തിരികെ നല്‍കണം.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ വസതിക്ക് മേല്‍ അവകാശവാദങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലക്‌നൗ കേന്ദ്രീകരിച്ചുള്ള ഒരു എന്‍.ജി.ഒ യുടെ പൊതു താല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ എന്‍.ഡി.തിവാരി, കല്യാണ്‍സിംഗ്, മായാവതി, മുലായം സിംഗ് യാദവ്, രാജ്‌നാഥ് സിംഗ്, രാം നരേഷ് യാദവ് എന്നിവര്‍ സര്‍ക്കാര്‍ ചെലവിലാണ് ഇപ്പോഴും താമസിക്കുന്നത്.

Latest