Connect with us

International

എം എച്ച് 370: ദുരൂഹതകള്‍ ഉയര്‍ത്തി പുതിയ നിരീക്ഷണങ്ങള്‍ പുറത്തുവരുന്നു

Published

|

Last Updated

കാന്‍ബറ: കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370 പൊട്ടിത്തെറിക്കുന്നതിന് മുമ്പ് നിയന്ത്രണ വിധേയമായിരുന്നുവെന്നും വെള്ളത്തില്‍ ഇടിച്ചിരുന്നതായും വിദഗ്ധര്‍. ഇത് പൈലറ്റോ വിമാനം തട്ടിയെടുത്തയാളോ ആയിരിക്കാമെന്ന് വിമാന അപകടങ്ങള്‍ വിശകലനം ചെയ്യുന്ന ആസ്‌ത്രേലിയയിലെ വിദഗ്ധന്‍ ലാറി വേന്‍സ് പറയുന്നു.

മഡഗാസ്‌ക്കര്‍ തീരത്ത് വിമാനച്ചിറകുകള്‍ കണ്ടെത്തിയതിന് മറ്റൊരു വിവരണമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തില്‍ ഇടിക്കുന്നതിന് മുമ്പ് വിമാനം നിയന്ത്രണ വിധേയമായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സമയത്താണ് ഫഌപിറോണ്‍ ചിറകുകള്‍ വിടര്‍ത്തുക. പൈലറ്റിന് മാത്രമേ ഈ സ്വിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അസാധാരണമായ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടാകാമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരാള്‍ വിടര്‍ത്താതെ ഫാളാപിറോണ്‍ ചിറകുകള്‍ ലഭിക്കില്ലെന്ന് നെറ്റ്‌വര്‍ക്ക് ഒമ്പത് പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍ പറയുന്നു. കോക്പിറ്റിലുള്ളയാളായിരിക്കണം ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളത്തിനു മുകളിലൂടെ വിമാനം ഓടിച്ചു പോയിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതല്ലാതെ വിമാനം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് മറ്റൊന്നും സംഭവിക്കില്ലെന്ന സിദ്ധാന്തമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വിമാനം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് മറ്റൊരാള്‍ വിമാനം നിയന്ത്രിച്ചിരുന്നതായി ആസ്‌ത്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ ക്രാഷ് ഇന്‍വെസ്റ്റിഗേറ്റര്‍ പീറ്റര്‍ ഫോലി പറഞ്ഞു.

Latest