Connect with us

Kerala

കെ എസ് യു പുനഃസംഘടന ഒരു മാസത്തിനിടെ

Published

|

Last Updated

കൊച്ചി: അടുത്ത മാസത്തിനുള്ളില്‍ കെ എസ് യു പുനഃസംഘടന പൂര്‍ത്തിയാകുമെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എന്‍ എസ് യു ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവു. കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രക്രിയക്കും അംഗത്വ വിതരണ ക്യാമ്പയിനിനും തുടക്കം കുറിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പുനഃസംഘടന പൂര്‍ത്തിയായി. മികച്ച രീതിയിലാണ് ഇവിടങ്ങളിലെ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയിലാണ് കേരളത്തിലും സംഘടനാ തെരഞ്ഞെടുപ്പ് നടക്കുക.
പുനഃസംഘടനക്ക് മുന്നോടിയായി സോണല്‍ കേന്ദ്രങ്ങളില്‍ ഉന്നതലസംഘം സന്ദര്‍ശനം നടത്തും. കെ എസ് യുവില്‍ പുനഃസംഘടന വന്നിട്ട് നാല് വര്‍ഷമായി. കോളജ് തലം മുതല്‍ ജില്ല, സംസ്ഥാനം, ദേശീയ തലങ്ങളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും. 27 വയസ്സ് കഴിയാത്തവര്‍ക്ക് മത്സരിക്കാമെന്നും ശ്രാവണ്‍ റാവു വ്യക്തമാക്കി.
കെ എസ് യുവില്‍ പുനഃസംഘടന നടക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി എന്‍ എസ് യു നേതൃത്വം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുനഃസംഘടനക്ക് പകരം ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കുകയും 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തുണ്ടാക്കിയ ക്രമീകരണവും റദ്ദാക്കിയിരുന്നു. ദേശീയ നേതൃത്വമറിയാതെ കെ എസ് യു പുനഃസംഘടന നടത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്.

---- facebook comment plugin here -----

Latest