Connect with us

National

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭിയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ റോഡപകടം പകുതിയായി കുറക്കാനാണ് പുതിയ മോട്ടോര്‍ വാഹനനിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴയും ശിക്ഷയും കൂടും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കും. റോഡപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. പുതുതായി 28 വകുപ്പുകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആളുകളെ ഇടിച്ചിട്ട് നിര്‍ത്താതെപോകുന്ന പോകുന്ന കേസുകളില്‍ പിഴ 25,000 രൂപയില്‍ നിന്നും രണ്ടുലക്ഷമാക്കും. അപകടമരണങ്ങളില്‍ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം. പ്രായപൂര്‍ത്തിയാകാത്തവര്‍ വരുത്തിവെക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷിതാവിന് ശിക്ഷ തുടങ്ങി നിരവധി കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest