Connect with us

Malappuram

എ ഷൈനമോള്‍ പുതിയ ജില്ലാ കലക്ടര്‍

Published

|

Last Updated

മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി എത്തുന്നത് എ ഷൈനമോള്‍. നിലവിലെ ജില്ലാ കലക്ടറായ എസ് വെങ്കടേശപതി തിരുവനന്തപുരം ജില്ലാ കലക്ടറാകും.
ആലുവ സ്വദേശിനിയായ ഷൈനമോള്‍ 2007 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവില്‍ കൊല്ലം ജില്ലാ കലക്ടറാണ് ഷൈനമോള്‍. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട സമയത്ത് കലക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന ഇവരുടെ തീരുമാനങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വെടിക്കെട്ട് നടത്തരുതെന്ന കലക്ടറുടെ തീരുമാനം നടപ്പാക്കാത്ത പോലീസ് കമ്മീഷണര്‍ക്കെതിരെ ശക്തമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.
മലപ്പുറത്തിന്റെ രണ്ടാമത്തെ വനിതാ കലക്ടറാണ് ഇവര്‍. നേരത്തെ സുമനാ മേനോന്‍ മലപ്പുറം ജില്ലാ കലക്ടറായിരുന്നു. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന എസ് വെങ്കടേശപതി നാല് മാസമാണ് ജില്ലയില്‍ കലക്ടര്‍ കസേരയിലിരുന്നത്.

Latest