Connect with us

Qatar

മിഡില്‍ ഈസ്റ്റിലെ ആദ്യ നഡ്ജ് യൂനിറ്റ് ഖത്വറില്‍ നിലവില്‍ വരുന്നു

Published

|

Last Updated

ദോഹ : ഭരണത്തിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നഡ്ജ് യൂനിറ്റ് അഥവാ ബിഹേവിയറല്‍ ഇന്‍സൈറ്റ് ടീം ഖത്വറില്‍ രൂപം കൊടുക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി തീരുമാനം. യു കെയിലും അമേരിക്കയിലുമെല്ലാം ഭരണ തലത്തില്‍ വരെ ഉപയോഗിച്ചു വരുന്ന നഡ്ജ് യൂനിറ്റ് ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിലവില്‍ വരുന്നതെന്ന് സുപ്രീം കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അഭിരുചികളുടെ രൂപകല്പനയിലൂടെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും സ്വാധീനം ചെലുത്തുകയും തിരുത്തുകയും ചെയ്യുന്ന മനശാസ്ത്രപരമായ പ്രവര്‍ത്തന രീതിയുടെ സിദ്ധാന്തമാണ് നഡ്ജ് യൂനിറ്റ് സ്വീകരിക്കുന്നത്. നവീകരണത്തിനു വേണ്ട മികവ് പ്രദര്‍ശിപ്പിക്കുന്നതിനായാണ് നഡ്ജ് യൂനിറ്റ് രൂപവത്കരിക്കാന്‍ സുപ്രീം കമ്മിറ്റി തയാറാകുന്നത്. ചെലവു കുറക്കലിന്റെ നയം സ്വീകരിക്കുന്നതിനുള്ള സാമ്പത്തിക, മനശാസ്ത്ര സമീപനങ്ങള്‍ രൂപപ്പെടുത്തുകയും എന്നാല്‍ അഭിരുചി സ്വാതന്ത്ര്യങ്ങളെ നിഷേധിക്കാതെയുള്ള മനോഭാവപരമായ മാറ്റത്തിനു വേണ്ടി രാജ്യത്തും മേഖലയിലും സ്വാധീനം ചെലുത്തുന്നതിനും നഡ്ജ് യൂനിറ്റ് ലക്ഷ്യം വെക്കുന്നു. യു കെക്കും അമേരിക്കക്കും പുറമേ സിംഗപ്പൂര്‍, ആസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതിനകം ഉപയോഗിച്ചു തുടങ്ങിയ സംവിധാനമാണ് സുപ്രീം കമ്മിറ്റി ഖത്വറില്‍ അവതരിപ്പിക്കുന്നത്. എസ് സി സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നിന്നും രൂപം കൊണ്ട ആശയം ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. മനുഷ്യരുടെ സമീപനങ്ങളും സ്വഭാവവും മനസ്സിലാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നയങ്ങളുടെ മാറ്റത്തെ സ്വാധീനിക്കുന്നതിനുമാണ് നഡ്ജ് യൂനിറ്റു വഴി ലക്ഷ്യം വെക്കുന്നതന്നെ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ഇതിന്റെ ഗുണപരമായ ഫലം രാജ്യത്തിനും മേഖലക്കും ലഭിക്കും. സമീപനപരമായ ദാര്‍ശനീകത 2022ലെ ലോകകപ്പിലും ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ലും സ്വാധീനം ചെലുത്തും. മനോഭാവങ്ങളില്‍ പ്രധാനമായും സ്വാധീനം ചെലുത്തുന്നത് സന്ദര്‍ഭങ്ങളാണെന്ന് ഇതു സംബന്ധിച്ചു നടന്ന സാമ്പത്തിക ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചെറുതെങ്കിലും മനോഭാവപരമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഇടപെടലുകള്‍ വ്യകതികളിലും സ്ഥാപനങ്ങളിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെടുക്കാന്‍ സാധിക്കും. പരമ്പരാഗത സാമ്പത്തികശാസ്ത്രങ്ങളെയും അവ ഉപയോഗിക്കുന്ന മാതൃകളെയും സങ്കല്പങ്ങളെയും ഇതുവഴി മാറ്റിയെടുക്കന്‍ സാധിക്കും. ലോകത്തെ മറ്റു നഡ്ജ് യൂനിറ്റുകളില്‍നിന്നും വ്യത്യസ്തമായ പ്രവര്‍ത്തന രീതിയും ഫലവും ഖത്വര്‍ യൂനിറ്റ് കൈവരിക്കും. പാഠങ്ങള്‍ പഠിക്കുകയും നിലവിലുള്ള നയരൂപവത്കരണങ്ങളെ വിലിരുത്തുകയും ചെയ്തും അതേസമയം നിലവില്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നവരെ ഫോക്കസ് ചെയത് വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിഞ്ഞുമാണ് പ്രവര്‍ത്തിക്കുക. ജീവനക്കാരെയും പങ്കാളികളെയും കരാറുകാരെയും പ്രോത്സാഹിപ്പിക്കുകയും മാറ്റത്തിലേക്ക് അവരെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുകയെന്ന് ഹസന്‍ അല്‍ തവാദി പറഞ്ഞു. ആശയം അതിന്റെ രൂപവത്കണഘട്ടത്തിലാണെങ്കിലും സുസ്ഥിരമായ ഒരു യൂനിറ്റ് സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.