Connect with us

Gulf

ഗള്‍ഫിലെ മുന്‍നിര വിമാനങ്ങളില്‍ ഒന്നാം ക്ലാസ് യാത്രക്കാര്‍ വര്‍ധിച്ചു

Published

|

Last Updated

ദോഹ: ഗള്‍ഫിലെ മുന്‍ നിര വിമാനത്രയങ്ങളില്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ വര്‍ധിച്ചു. എമിറേറ്റ്‌സ്, ഖത്വര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ് വിമാനങ്ങളാണ് ജി സി സിയിലെ മുന്‍നിര വിമാനങ്ങളായി കണക്കാക്കുന്നത്. ഈ വിമാനങ്ങളില്‍ 2014-2015 വര്‍ഷത്തില്‍ യൂറോപ്പ്, ഏഷ്യ പസഫിക് രാജ്യങ്ങളിലെ റൂട്ടികളിലാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ വര്‍ധിച്ചത്.
മൂന്നു വിമാനങ്ങളുടെയും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ യൂറോപ്പും ഏഷ്യാ പസഫിക് രാജ്യങ്ങളുമാണ്. ഈ റൂട്ടുകളില്‍ 67 ശതമാനമാണ് ഉയര്‍ച്ച. ട്രാവല്‍ ബുക്കിംഗ് ഏജന്റായ അമേഡിയസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇതു വ്യക്തമാക്കുന്നത്. ബിസിനസ് ക്ലാസ് യാ്രക്കാരുടെ വര്‍ധന 47 ശതമാനമാണ്. പ്രീമിയം ക്ലാസുകളിലെ യാത്രക്കാരുടെ വര്‍ധന ഗുണപരമായ രീതിയിലാണെന്ന് ഇന്‍ഡസ്ട്രി വിലയിരുത്തുന്നു. എല്ലാ വിഭാഗങ്ങളിലുമായി യാത്രക്കാരുടെ വര്‍ധന ഏഴു ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് പ്രീമിയം ക്ലാസില്‍ വര്‍ധനയുടെ തോത് ഉയര്‍ന്നതായി രേഖപ്പെടുത്തുന്നത്. അതേസമയം ഈ വിമാനങ്ങളുടെ ആസ്ഥാന വിമാനത്താവളങ്ങളായ ദുബൈ, ദോഹ, അബുദാബി എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ വര്‍ധന എട്ടു ശതമാനമാണ് രേഖപ്പെടുത്തുന്നത്. എല്ലാ ക്ലാസുകളിലും യാത്ര ചെയ്യുന്നവരുടെ കണക്കാണിത്. യൂറോപ്പില്‍നിന്നും ഏഷ്യ പസഫിക് രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടായ നഗരങ്ങള്‍ അമേഡിയസ് പ്രത്യേകം എടുത്തു കാട്ടുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബാംഗോകിലേക്കുള്ള യാത്രക്കാരാണ് മുന്നില്‍ തുടര്‍ന്ന് ലണ്ടനില്‍നിന്നും ബാംഗോകിലേക്കും. മൂന്നാംസ്ഥാനത്ത് ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കാരാണ്. യൂറോപ്പിനെയും ഏഷ്യ പസഫിക് രാജ്യങ്ങളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഗള്‍ഫ് വിമാന കമ്പനികളുടെ നേട്ടം കൂടി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവും പോപ്പുലറായ വിമാന യാത്രാ നഗരം ബാംഗോകാണ്. മുന്‍നിരയിലുള്ള അഞ്ചു നഗരങ്ങളില്‍നിന്നും ബാംഗോകിലേക്കാണ് യാത്രക്കാര്‍ കൂടുതല്‍. മ്യൂണിക്- ബാംഗോക് ഏഴാം സ്ഥാനത്തും അംസ്റ്റര്‍ദം- ബാംഗോക് ഒമ്പതാംസ്ഥാനത്തും പാരിസ്-ബാംഗോക് പത്താമതുമാണ്. പ്രീമിയം ക്ലാസ് യാത്രക്കാര്‍ക്ക് കൂടുതല്‍ സേവന സൗകര്യങ്ങള്‍ നല്‍കാന്‍ വിമാന കമ്പനികള്‍ സന്നദ്ധമാകുന്നുണ്ട്. പ്രീമിയം ക്ലാസ് യാത്രക്കാരെ കൂടുതല്‍ പരിഗണിക്കുന്ന ഗള്‍ഫിലെ മൂന്നു വിമാനങ്ങള്‍ എമിറേറ്റ്‌സും ഖത്വര്‍ എയര്‍വേയ്‌സും ഇത്തിഹാദുമാണ്.

Latest