Connect with us

Qatar

പിരിച്ചുവിട്ട യൂനിവേഴ്‌സിറ്റി ജീവനക്കാരനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

Published

|

Last Updated

ദോഹ: ജോലിയല്‍ നിന്ന് പിരിച്ച് വിട്ടതിനെതിരെ കോടതിയെ സമീപിച്ച ഖത്വര്‍ യൂനിവേഴ്‌സിറ്റി ജീവനക്കാരനായ സ്വദേശി പൗരന് അനകൂലമായ വിധി. അകാരണമായാണ് പിരിച്ചു വിട്ടതെന്നും പരിച്ച് വിടുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടികള്‍ യൂനിവേഴ്‌സിറ്റി പാലിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച ജീവനക്കാരന് മുന്‍കാല ശമ്പളം നല്‍കണമെന്നും അതേ തസ്തികയില്‍ തന്നെ തിരിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. യൂനിവേഴ്‌സിറ്റി നിയമാവലി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അധികൃതര്‍ പാലിച്ചില്ലെന്ന് കോടതി കണ്ടത്തെി. ഒരു ജീവനക്കാരനെ പിരിച്ചു വിടുന്നതിനു മുമ്പ് അച്ചടക്ക സമിതിക്ക് പരാതി ലഭിക്കുകയും സമിതി അന്വേഷണം നടത്തിയനുസരിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ് ശേഷം മാത്രമേ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ക്കെതിരില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് നിയമ വ്യവസ്ഥകള്‍ പാലിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു.

Latest