Connect with us

Gulf

എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണമയക്കാന്‍ സംവിധാനമൊരുക്കി അല്‍ മന

Published

|

Last Updated

ദോഹ: വേതനമുറപ്പ് സംവിധാനം (ഡബ്ല്യു പി എസ്) അനുസരിച്ച് ശമ്പളം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് നാട്ടിലേക്ക് പണം അയക്കുന്നതിനുള്ള സംവിധാനവുമായി അല്‍ മന എക്‌സ്‌ചേഞ്ച്. ഇതുപ്രകാരം എ ടി എം കൗണ്ടറിന് മുന്നില്‍ ദീര്‍ഘനേരം കാത്തിരുന്ന് പണമെടുത്ത് എക്‌സ്‌ചേഞ്ചിലെത്തി പണമയക്കേണ്ടതില്ല.
അല്‍ മന എക്‌സ്‌ചേഞ്ചിന്റെ എല്ലാ ഷോപ്പുകളിലും സ്ഥാപിച്ച പോയിന്റ് ഓഫ് സെയില്‍സ് (പി ഒ എസ്) സംവിധാനം വഴി എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്ക് അയക്കാം. കാശുരഹിത പണമയക്കല്‍ സംവിധാനം ഏര്‍പ്പെടുത്തിയത് തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമായതായും അവധി ദിനങ്ങള്‍ എ ടി എം കൗണ്ടറുകള്‍ തേടിപ്പോകേണ്ടതില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടുവെന്നും അല്‍ മന എക്‌സ്‌ചേഞ്ച് മാനേജര്‍ ആനന്ദ് ജഗതി പറയുന്നു.
15 ലക്ഷത്തിലധികം തൊഴിലാളികള്‍ ഡബ്ല്യു പി എസ് സംവിധാനത്തിന്റെ കീഴില്‍ വന്നിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.