Connect with us

Gulf

ആര്‍ സീതാരാമന് അഞ്ചാമത് ഡോക്്ടറേറ്റ്

Published

|

Last Updated

ആര്‍ സീതാരാമന്‍ ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നു

ദോഹ: ദോഹ ബേങ്ക് സി ഇ ഒ ആര്‍ സീതാരാമന് ലബനോന്‍ ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയില്‍നിന്നും ഡോക്്ടര്‍ ഓഫ് ഫിലോസഫി (ഹോണററി) അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന യൂനിവേഴ്‌സിറ്റി വാര്‍ഷിക ബിരുദദാന ചടങ്ങില്‍ വെച്ച് ഡോ. സീതാരാമന് ഹോണററി ബിരുദം സമ്മാനിച്ചു. ലബനോന്‍ വിദേശകാര്യ മന്ത്രി എന്‍ജിനീയര്‍ ഗബ്രാന്‍ ബാസില്‍ പങ്കെടുത്ത ചടങ്ങില്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അദ്്‌നാന്‍ ഹംസയില്‍ നിന്നാണ് ബേങ്കിംഗ് മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചുള്ള അംഗീകാരം സ്വീകരിച്ചത്. സീതാരാമന്റെ അഞ്ചാമത്തെ ഡോക്്ടറേറ്റാണിത്. തന്റെ സേവന മേഖലക്കും കരിയറിനും ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ് നാട് സ്വദേശിയാണ് സീതാരാമന്‍.