Connect with us

National

വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രി;നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് രുപാനി ചുമതലയേല്‍ക്കും. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗമാണ് വിജയ് രുപാനിയെ ആനന്ദിബെന്‍ പട്ടേലിനു പകരക്കാരനായി തിരഞ്ഞെടുത്തത്. യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തിരുന്നു.

അമിത് ഷായുടെ പിന്തുണയാണ് രുപാനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനാണ് രുപാനി. ആര്‍എസ്എസ് പശ്ചാത്തലവും രൂപാനിക്ക് അനുകൂല ഘടകമായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം തിരഞ്ഞെടുപ്പ നടന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയാണു മുഖ്യമന്ത്രിയാക്കിയത്. ആനന്ദിബെന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു പുതിയ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍.

തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്കായി സ്ഥാനമൊഴിയുകയാണെന്നുമാണു രാജിസന്നദ്ധത അറിയിച്ച് കൊണ്ട് ആനന്ദിബെന്‍ പറഞ്ഞത്.

Latest