Connect with us

Gulf

ഫാദര്‍ അമീര്‍ ഈത്തപ്പഴ മേള കാണാനെത്തി: ആറ് ദിവസത്തിനിടെ വിറ്റത് 17 ടണ്‍

Published

|

Last Updated

ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി മേളയിലെ ഈത്തപ്പഴങ്ങള്‍ നോക്കിക്കാണുന്നു

ദോഹ: സൂഖ് വാഖിഫില്‍ നടക്കുന്ന നാടന്‍ ഈത്തപ്പഴ മേള ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിച്ചു. മേള ആരംഭിച്ച് ആറ് ദിവസത്തിനിടെ 17 ടണ്‍ ഈത്തപ്പഴമാണ് വിറ്റത്.
ഈ ദിവസങ്ങളില്‍ 825 തൈകളും വിറ്റിട്ടുണ്ട്. ചുരുങ്ങിയ വിലക്കാണ് തൈകള്‍ നല്‍കുന്നത്. ഖനിസി, ഖലാസ്, ശിശി, ബര്‍ഹി, അര്‍സിസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളുടെ തൈകളെ സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിന് നിരവധി പേരാണ് ദിവസവും മേള സന്ദര്‍ശിക്കുന്നത്. പൊതുമാര്‍ക്കറ്റില്‍ ഇവക്ക് വലിയ വിലയായതിനാല്‍ ഇത്തരം ഇനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്. പതിനെട്ട് ഫാമുകളും രണ്ട് കമ്പനികളും മേളയില്‍ സംബന്ധിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഫാമുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 14 വരെ വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് പ്രദര്‍ശനം.

Latest