Connect with us

Gulf

ഒളിംപിക്‌സ് വില്ലേജില്‍ ഖത്വര്‍ പതാക ഉയര്‍ന്നു

Published

|

Last Updated

ദോഹ: റിയോ ഒളിംപിക്‌സ് ഗ്രാമത്തില്‍ ഖത്വര്‍ പതാക ഉയര്‍ന്നു. ഖത്വര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി, സെക്രട്ടറി ജനറല്‍ ഡോ. താനി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരി, ഖത്വര്‍ ടീം അഡ്മിനിസ്‌ട്രേറ്റീവ് മേധാവി മുഹമ്മദ് ഈസ അല്‍ ഫദാല എന്നിവര്‍ ഉള്‍പ്പെടെയുള്ള ഖത്വര്‍ സംഘം മേധാവികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഒളിംപിക്‌സ് വില്ലേജിലേക്കുള്ള ഖത്വറിന്റെ ഔദ്യോഗിക പ്രവേശത്തിന്റെ വിളംബരമായാണ് പതാക ഉയര്‍ന്നതെന്ന് ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.
ഖത്വര്‍ ടീമംഗങ്ങള്‍ പതാകമരത്തിനു മുന്നില്‍ അണി നിരന്നാണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് ഖത്വര്‍ ദേശീയഗാനം കേള്‍പ്പിച്ചു. ബ്രസീലിയന്‍ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറി. വില്ലേജ് മേയര്‍ ഖത്വര്‍ പ്രതിനിധികള്‍ക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് ഈസ അല്‍ ഫദാല വേദിയിലെത്തി പതാക ഉയര്‍ത്തി. പത്ത് ഫെഡറേഷനുകളില്‍നിന്നായി 38 അത്‌ലറ്റുകളാണ് ഖത്വറില്‍ നിന്ന് പങ്കെടുക്കുന്നത്.

---- facebook comment plugin here -----

Latest