Connect with us

International

ഈജിപ്ത് മുന്‍ മുഫ്തി അലി ജുമുഅ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

കൈറോ: പ്രമുഖ പണ്ഡിതനും ഈജിപ്ത് മുന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ ഡോ. അലി ജുമുഅ അജ്ഞാത അക്രമികളുടെ വധശ്രമത്തില്‍നിന്ന് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഈജിപ്തിലെ അല്‍ ജീസ പ്രവിശ്യയില്‍ പെട്ട നഗരത്തിലെ പള്ളിയില്‍ ഇന്നലെ ജുമുഅ ഖുതുബ നിര്‍വഹിക്കാന്‍ പോകുന്നതിനിടെയാണ് അജ്ഞാത തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. വധശ്രമത്തില്‍ അലി ജുമുഅയുടെ അംഗരക്ഷകന്റെ കാലിന് പരുക്കേറ്റതായി ഈജിപ്ത് സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ അപലപിച്ചു.

---- facebook comment plugin here -----

Latest