Connect with us

Malappuram

കുടുംബശ്രീ സി ഡി എസ് ഭാരവാഹികള്‍ അഴിമതി നടത്തിയതായി പരാതി

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് ഭാരവാഹികളും സി ഡി എസ് പ്രസിഡന്റ് അടക്കമുള്ള ഏതാനും ഭാരവാഹികള്‍ അംഗങ്ങളെ ഉപയോഗപ്പെടുത്തി വന്‍ സാമ്പത്തിക തിരിമറി നടത്തിയതായി യൂനിറ്റ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷിക വായ്പകളായ ജെ എല്‍ ജി ലോണ്‍ മറ്റു അംഗങ്ങള്‍ക്ക് നല്‍കാതെ തിരിമറി നടത്തിയും ബേങ്കില്‍ അടക്കേണ്ട ഓരോ അംഗങ്ങളുടെയും പൈസ ബേങ്കില്‍ അടക്കാതെയും സി ഡി എസ് പ്രസിഡന്റും കുടുംബശ്രീ യൂനിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് രണ്ടു ലക്ഷത്തിലധികം രൂപ തിരിമറി നടത്തിയതായാണ് ആരോപണം. പതിനാറാം വാര്‍ഡിലെ സുകന്യ ഗ്രൂപ്പിലെ അംഗങ്ങളാണ് സി ഡി എസ് പ്രസിഡന്റ് സിന്ദു ഗ്രൂപ്പ് ഭാരവാഹികളായ വാഹിദ, സിന്ദു എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ നാലു അംഗങ്ങള്‍ ചേര്‍ന്ന് കാര്‍ഷിക ലോണായ രണ്ട് ലക്ഷം രൂപക്ക് അപേക്ഷിച്ചിരുന്നു. പല തവണ കുടുംബശ്രീ ഭാരവാഹികളോട് അന്വേഷിച്ചെങ്കിലും ലോണ്‍ ലഭിച്ചില്ലെന്ന മറുപടിയാണ് ഇവര്‍ നല്‍കിയിരുന്നത്.
മാസങ്ങള്‍ പിന്നിട്ടിട്ടും ലോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ ബേങ്കില്‍ അന്വേഷിച്ചപ്പോഴാണ് നാല് മാസങ്ങള്‍ക്ക് മുമ്പ് രണ്ട് ലക്ഷം രൂപ സി ഡി എസ് പ്രസിഡന്റും ഗ്രൂപ്പ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കൈപറ്റിയതായി ബേങ്ക് അധികൃതര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗ്രൂപ്പ് അംഗങ്ങള്‍ പ്രശ്‌നം വഷളാക്കുമെന്ന് മനസിലായപ്പോള്‍ സി ഡി എസ് പ്രസിഡന്റും ഗ്രൂപ്പ് ഭാരവാഹികളും ലോണ്‍ സംഖ്യ അംഗങ്ങള്‍ക്ക് നല്‍കുകയും പ്രശ്‌നം വഷളാക്കരുതെന്ന് പറഞ്ഞ് ഒരു വര്‍ഷത്തെ ലോണിന്റെ പലിശ ഇവര്‍ അടക്കാമെന്ന് രേഖാമൂലം നല്‍കി പ്രശ്‌നം ഒതുക്കി. ഇതിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സംശയം തോന്നിയപ്പോള്‍ പാസ് ബുക്കുകളും ബേങ്ക് ഇടപാടുകളും പരിശോധിച്ചപ്പോള്‍ അംഗങ്ങള്‍ ചേര്‍ന്ന് അടച്ച ഒരു ലക്ഷത്തോളം രൂപ സി ഡി എസ് പ്രസിഡന്റും ഗ്രൂപ്പ് ഭാരവാഹികളും ചേ ര്‍ന്ന് ബേങ്കില്‍ അടക്കാതെ തിരിമറി നടത്തിയതായി വ്യക്തമായത്. അംഗങ്ങളുടെ പണം ബേങ്കില്‍ അടക്കാത്തതിനാല്‍ അംഗങ്ങള്‍ക്ക് വായ്പയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് ദുരുപയോഗം ചെയ്ത സി ഡി എസ് പ്രസിഡന്റിനും കുടുംബശ്രീ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കുടുംബശ്രീ കോ-ഓഡിനേറ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ ആയിശ പള്ളത്ത്, കെ സുബൈദ, കെ പി ചന്ദ്രിക, കെ വി റഫീഖ തുടങ്ങിയവര്‍ പങ്കെടുത്ത

Latest