Connect with us

Gulf

വ്യാജ സമ്മാന തട്ടിപ്പ് കോളുകള്‍ സൂക്ഷിക്കണമെന്ന്

Published

|

Last Updated

മസ്‌കത്ത്: സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങളും ഫോണ്‍ വിളികളും സൂക്ഷിക്കണമെന്ന് അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇത് സംബന്ധമായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിനകത്ത് നിന്ന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പുകളുമായെത്തുന്ന ഫോണ്‍ വിളികള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ അറിയിപ്പ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്ന ആമുഖത്തൊടെയാണിവര്‍ സംസാരിക്കുന്നത്. താങ്കളുടെ നമ്പറിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സമ്മാന തുക നിക്ഷേപിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നുമാണ് വിളിക്കുന്നയാള്‍ ആവശ്യപ്പെടാറ്. ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറ്.തട്ടിപ്പു സംഘം ഈ അക്കൗണ്ടില്‍ നിന്നുള്ള പണം കൈക്കലാക്കുകയാണ് ചെയ്യുന്നത്.
ദുരൂഹവും സംശയാസ്പതവുമായ ഇത്തരം ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണ് ഉചിതമെന്നും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങളും, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയുടെ സ്വകാര്യ വിവരങ്ങളും കൈമാറരുതെന്നുമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Latest