Connect with us

Gulf

വേനലനവധി കഴിഞ്ഞ് മദ്‌റസകള്‍ ഞായറാഴ്ച തുറക്കും

Published

|

Last Updated

മസ്‌കത്ത്: സുന്നീ വിദ്യാഭാസ ബോര്‍ഡിന് കീഴില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ വേനലവധിക്ക് ശേഷം നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അറിയിച്ചു. ഒമാനിലെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്കാണ് നാളെ പ്രവര്‍ത്തനം തുടക്കം കുറിക്കുന്നത്.
ബോര്‍ഡിനു കീഴിലെ വീക്കെന്റ് മദ്‌റസകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അധ്യയന വര്‍ഷം ഏപ്രില്‍ മാസം ആരംഭിച്ചെങ്കിലും വെക്കേഷനു സേഷം അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ റൈഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീനുമായോ പ്രാദേശിക മദ്‌റസ മാനേജ്‌മെന്റുമായോ ബന്ധപ്പെട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. റൂവി, മത്ര, ദാര്‍ സൈത്ത്, സീബ്, മബേല, ഹൈല്‍, മുസന്ന, സഹം, സോഹാര്‍, സൂര്‍, ജഅലാന്‍, നിസ്‌വ, ഇബ്രി, സലാല തുടങ്ങി വിവിധ ഭാഗങ്ങളിലായി 22 മദ്‌റസകള്‍ സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലായി ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിഭ്യാഭ്യാസ, മന:ശാസ്ത്ര വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച സിലബസ്, പരിഷ്‌കരിച്ച പാഠ്യ പദ്ധതി എന്നിവ സുന്നീ വിദ്യാഭാസ ബോര്‍ഡ് മദ്‌റസ സിലബസിന്റെ പ്രത്യേകതയാണെന്ന് ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അറിയിച്ചു. ഐ എസ് ഒ സര്‍ട്ടിഫിക്കേഷനുള്ള സിലബസ് കൂടിയാണിത്.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ സമയക്രമവുമായി സംയോജിപ്പിച്ച അധ്യയന ക്രമമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പഠനവും മദ്‌റസാ പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സൗകര്യപ്രതമാണെന്നും റൈഞ്ച് പ്രസിഡന്റ്മജീദ് മുസ്‌ല്യാര്‍ ചുങ്കത്തറ അറിയിച്ചു. മദ്‌റസാ സംബന്ധമായ വിവരങ്ങള്‍ക്ക് 968 96181096 എന്ന നമ്പറിലേക്ക് വിളിക്കാം.