Connect with us

Kollam

ഏകീകൃത സിവില്‍കോഡ് രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ല: കാന്തപുരം

Published

|

Last Updated

കൊല്ലം: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. തഴുത്തല ഖാദിസിയ്യയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ ബാലകൃഷണപിള്ള നടത്തിയ ഖേദപ്രകടനം ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ വിവാദമാക്കേണ്ടതില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. കേരളത്തില്‍ നിന്നും ലക്ഷങ്ങളാണ് സഊദിയില്‍ ജോലി നോക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള മന്ത്രിക്ക് സഊദിയില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest