Connect with us

National

ആര്‍എസ്എസിനെതിരായ പരാമര്‍ശം: രാഹുലിന് അസാം കോടതിയുടെ സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ എസ് എസിനെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസാം കോടതിയുടെ സമന്‍സ്. അസാമിലെ സത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതില്‍ നിന്ന് ആര്‍ എസ് എസ് തടഞ്ഞെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട മാനനഷ്ട പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അസാം കോടതി സമന്‍സ് അയച്ചിരിക്കുന്നത്. സെപ്തംബര്‍ 21ന് കോടതിയില്‍ വിചാരണക്കായി ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അസാമിലെ ബര്‍പെട്ട സത്രത്തില്‍ കയറുന്നതില്‍ നിന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അംഗമായ ഭരണസമിതി വിലക്കിയെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. ഇതാണ് കേസിലെക്ക് നയിച്ചത്. അന്യസംസ്ഥാനത്ത് ചെന്ന് മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുന്നതിന് എതിരെയുള്ള, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 500 പ്രകാരം കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കുറ്റം തെളിഞ്ഞാല്‍ വെറും തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. ശിക്ഷ രണ്ടു വര്‍ഷം വരെയും കൂടാം. ക്ഷേത്ര ഭരണസമിതിയെ പൊതു ജനങ്ങള്‍ക്കിടയില്‍ താഴ്ത്തി കാണിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തി എന്നാരോപിച്ചായിരുന്ന മാനനഷ്ട കേസ് നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ തടഞ്ഞില്ലെന്നും വരുമെന്നറിയിച്ചെങ്കിലും രാഹുല്‍ ഗാന്ധി സത്രത്തില്‍ എത്തിയില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികളായ ആര്‍ എസ് എസ് നേതാക്കളുടെ വിശദീകരണം.

 

Latest