Connect with us

Kerala

സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കാനാകില്ല: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ ബസുടമകളുടെ അപ്പീല്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

സ്വകാര്യ ബസുകള്‍ക്ക്് ഓര്‍ഡിനറി, ലിമിറ്റഡ സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയുകയുളളുവെന്ന സംസ്ഥാനസര്‍ക്കാര്‍ തീരുമാനം കോടതി ശരിവച്ചു. നേരത്തേ ഹൈക്കോടതിയും സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സ്വകാര്യബസുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.