Connect with us

Saudi Arabia

മക്ക ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രുപീകരിച്ചു

Published

|

Last Updated

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ മക്ക ഐ .സി.എഫ് ,ആര്‍ .എസ് .സി.ഹജ്ജ് വളണ്ടിയര്‍ കോര്‍ കമ്മിറ്റി രുപീകരിച്ചു.
പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്രീകൃത സ്വഭാവത്തില്‍ രിസാല സ്റ്റഡി സര്‍ക്കിളിനു കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ രംഗത്തുണ്ട്. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും , മറ്റു രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വളണ്ടിയര്‍ കോര്‍ വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം,അജ്ജിയാദ്,അസീസിയ്യ ,ഗസ്സ, മിന, ബസ്സ് സ്‌റ്റേഷന്‍,മെട്രൊ ട്രെയിന്‍ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യമായിരിക്കും.
ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങളായി ടി .എസ് .ബദറുദ്ധീന്‍ തങ്ങള്‍ (മുഖ്യ രക്ഷാധികാരി )ബശീര്‍ മുസ്‌ലിയാര്‍ അടിവാരം(ചീഫ് കോഡിനേറ്റര്‍)ഉസ്മാന്‍ കുറുകത്താണി (ക്യാപ്റ്റന്‍)മുഹമ്മദ് ഹനീഫ് അമാനി കുമ്പനോര്‍ ,മുഹമ്മദാലി വലിയോറ ,സിറാജ് വി,പി,എം ,ഉമ്മര്‍ ഹാജി.സലാം ഹാജി (വൈസ് ക്യാപ്റ്റന്‍ )സൈതലവി സഖാഫി ,അബ്ദുറഹിമാന്‍ സഖാഫി ,അബൂബക്കര്‍ സഅദി (സ്വീകരണം),മുസമ്മില്‍ ,ത്വയ്യിബ് ,നിസാര്‍ സൈനി (മെഡിക്കല്‍)മുസ്തഫ കാളോത്ത് ,സല്‍മാന്‍ വെങ്ങളം (ലോസ്റ്റ് & ഫൗണ്ട്)ജലീല്‍ മാസ്റ്റര്‍ വടകര,നൗഫല്‍ കൊളപ്പുറം (മീഡിയ)ഷമീം മൂര്‍ക്കനാട് ,ഉസ്മാന്‍ മറ്റത്തൂര്‍ ,ശിഹാബ് കുറുകത്താണി ,ഷുഹൈബ് പുത്തന്‍പള്ളി (ഓര്‍ഗനൈസിംഗ്)അഷറഫ് പേങ്ങാട്(ക്യാമ്പ്)ഷാഫി ബാഖവി,അബ്ദുറസാഖ് സഖാഫി (ദഅവ )ഹുസൈന്‍ ഹാജി കൊടിഞ്ഞി(ഫിനാന്‍സ്)എന്നിവരെ യോഗം തെരഞ്ഞെടുത്തു .യോഗത്തില്‍ ഐ .സി .എഫ് പ്രസിഡന്റ് സൈദലവി സഖാഫി ആധ്യക്ഷത വഹിച്ചു.സല്‍മാന്‍ വെങ്ങളം,ജലീല്‍ മാസ്റ്റര്‍ ,ഷാഫി ബാഖവി, ഉസ്മാന്‍കുറുകത്താണി എന്നിവര്‍ സംസാരിച്ചു.