Connect with us

Gulf

ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്നവര്‍ കുത്തിവെപ്പ് നടത്തണമെന്ന് നിര്‍ദേശം

Published

|

Last Updated

ദോഹ: ഹജ്ജ് വേളയിലെ ആരോഗ്യ സരുക്ഷക്കായി തീര്‍ഥാടനം ലക്ഷ്യം വെക്കുന്നവര്‍ പ്രതിരോധന കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും നേതൃത്വത്തില്‍ കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനും മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനുമാണ് കുത്തിവെപ്പ്.
പ്രധാനമായും മൂന്നു പകര്‍ച്ചവ്യാധികള്‍ക്കെതിരെയാണ് ഈ വര്‍ഷത്തെ കുത്തിവെപ്പ്. വൈറല്‍ പനി, മസ്തിഷ്‌ക രോഗം, ന്യൂമോണിയ എന്നിവക്കെതിരെയാണ് പ്രതിരോധമെന്ന് മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ എല്ലാ ഹെല്‍ത്ത് സെന്ററുകളിലും മിസൈമീര്‍ മെയിന്‍ വാക്‌സിനേഷന്‍ സെന്‍ര്‍, അബൂഹമൂര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് ലഭ്യമാണ്. യാത്ര പുറപ്പെടുന്നതിനു പത്തു ദിവസം മമ്പെങ്കിലും കുത്തിവെപ്പു നടത്താന്‍ തയാറാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്നവരും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളും കുത്തിവെപ്പ് എടുക്കണമെന്ന് മന്ത്രാലയം ആരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകളെ മറ്റു ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹജ്ജ് വേളയില്‍ വൈറല്‍പനി സര്‍വ വ്യാപിയായതിനാല്‍ ഇതനെതിരായ കുത്തിവെപ്പ് അതിപ്രധാനമാണെന്ന് അറിയിപ്പില്‍ പറയുന്നു.

Latest