Connect with us

Kerala

ഡോ. എന്‍ ജയരാജ് ചീഫ്‌വിപ്പ് പദവി ഒഴിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫിന്റെ നിയമസഭാ ചീഫ്‌വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസ് എം എല്‍ എ. എന്‍ ജയരാജ് രാജിവച്ചു. യു ഡി എഫുമായുള്ള മുന്നണി ബന്ധം കേരളാ കോണ്‍ഗ്രസ് അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജ് മുന്നണി വിപ്പ് സ്ഥാനം രാജിവച്ചത്. ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും രാജിക്കത്ത് കൈമാറി. കെ എം മാണിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും. മുന്നണിയില്‍നിന്ന് കുറേക്കാലമായി കേരളാ കോണ്‍ഗ്രസിന് അവഗണനയും മാനക്കേടുമാണുണ്ടായിക്കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള എം എല്‍ എയാണ് എന്‍ ജയരാജ്.