Connect with us

Sports

സ്വീഡനിത് ചരിത്ര സ്വര്‍ണം

Published

|

Last Updated

റിയോഡിജനീറോ: ഒളിമ്പിക് നീന്തലില്‍ ചരിത്രത്തിലാദ്യമായി സ്വീഡന് സ്വര്‍ണം. സാറ സോസ്ട്രമാണ് സ്വീഡന്റെ അഭിമാന താരമായി മാറിയത്. നൂറ് മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് സാറ റിയോയില്‍ പൊന്നണിഞ്ഞത്. 55.48 സെക്കന്‍ഡ്‌സിലായിരുന്നു സാറയുടെ ഫിനിഷിംഗ്.
ഒരു വര്‍ഷം മുമ്പ് റഷ്യയില്‍ 55.64 സെക്കന്‍ഡ്‌സില്‍ സാറ ലോക റെക്കോര്‍ഡിട്ടിരുന്നു. ഇരുപത്തിരണ്ടുകാരിയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണമാണിത്. നിലവിലെ ലോകചാമ്പ്യനും സാറ തന്നെ. അവസാന അമ്പത് മീറ്ററില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്വീഡിഷ് താരം നടത്തിയത്. കാനഡയുടെ പതിനാറുകാരി പെന്നി ഒലെക്‌സിയാക് വെള്ളി മെഡല്‍ നേടിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ യു എസിന്റെ ഡാന വോള്‍മര്‍ വെങ്കല മെഡലിലേക്ക് പിന്തള്ളപ്പെട്ടു.
സാറക്ക് റിയോയില്‍ 50,100,200 മീറ്റര്‍ ഫ്രീസ്റ്റൈലുകളിലും മത്സരിക്കാനുണ്ട്.