Connect with us

Gulf

എണ്ണ വിപണിയിലെ തകര്‍ച്ച താത്കാലികം: അല്‍ സദ

Published

|

Last Updated

ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ

ദോഹ: ഈയടുത്തു ആഗോള എണ്ണ വിപണിയില്‍ തകര്‍ച്ചയുണ്ടായെങ്കിലും മൊത്തത്തില്‍ എണ്ണ വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഖത്വര്‍ ഊര്‍ജ മന്ത്രിയും ഒപെക് പ്രസിഡന്റുമായ ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ പ്രസ്താവനയില്‍ അറിയിച്ചു. വിപണിയില്‍ സ്ഥിരത കൈവരുത്തുന്നതിന് എണ്ണ കയറ്റുമതി രാഷ്ട്രങ്ങള്‍ നിരന്തര ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ വിലത്തകര്‍ച്ചയും എണ്ണ വിപണിയിലെ ചാഞ്ചാട്ടവും താത്കാലികമാണ്. വിപണിയിലെ പുരോഗതികള്‍ സൂക്ഷ്മമായി ഒപെക് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. എണ്ണ വിപണിയില്‍ സ്ഥിരതയും ക്രമവും കൊണ്ടുവരുന്നതിനുള്ള വഴികളെ സംബന്ധിച്ച് അംഗ രാഷ്ട്രങ്ങളുമായി നിരന്തര ചര്‍ച്ച നടത്തുന്നുണ്ട്. അള്‍ജീരിയയില്‍ അടുത്ത മാസം 26 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര ഊര്‍ജ ഫോറത്തോടനുബന്ധിച്ച് ഒപെക് അംഗരാഷ്ട്രങ്ങളുടെ അനൗപചാരിക യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest