Connect with us

International

റിയോയില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ വെടിവയ്പ്

Published

|

Last Updated

റിയോ ഡി ജനീറോ: റിയോയില്‍ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി പോയ ബസിന് നേരെ വെടിവെപ്പ്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഹോക്കി വേദിയില്‍ നിന്ന് മീഡിയ സെന്ററിലേക്ക് മടങ്ങും വഴിയാണ് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആരാണ്് വെടിയുതിര്‍ത്തതെന്ന് അറിയില്ല. വെടിവയ്പിനു ശേഷം പോലീസ് അകമ്പടിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെന്ററിലേക്കു പോയത്.

---- facebook comment plugin here -----

Latest