Connect with us

Kannur

കിട്ടിയാല്‍ തിരിച്ചുകൊടുക്കും; ആര്‍എസ്എസിന് ഇതല്ലാതെ മറുമരുന്നില്ല: എ എന്‍ ഷംസീര്‍

Published

|

Last Updated

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ മോഡല്‍ ്രപസംഗവുമായി എ.എന്‍.ഷംസീര്‍ എംഎല്‍എ. കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആര്‍എസ്എസിന് ഇതല്ലാതെ മറുമരുന്നില്ലെന്നുമാണ് തലശേരിയില്‍നിന്നുള്ള നിയമസഭാംഗമായ ഷംസീര്‍ പ്രസംഗിച്ചത്. ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ടും അടിക്കുമെന്നും കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവെ ഷംസീര്‍ പറഞ്ഞു.

വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചുനിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.