Connect with us

Qatar

ഷൂസിനുളളില്‍ പാമ്പിനെ കണ്ടെത്തി

Published

|

Last Updated

ഷൂവിനുള്ളില്‍ കണ്ടെത്തിയ പാമ്പ്‌

ദോഹ: ഷൂസിനുള്ളില്‍ കണ്ട പാമ്പിനെ തൊഴിലാളികള്‍ തല്ലി കൊന്നു. കഴിഞ്ഞ ദിവസം സനാഇയ്യയിലെ സ്ട്രീറ്റ് 45ലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. ജോലിക്കു പോകുന്നതിനായി ഷൂസ് ധരിക്കാല്‍ ശ്രമിക്കുമ്പോള്‍ അതിനുള്ളില്‍ എന്തോ ഇരിക്കുക്കുന്നതായി നേപ്പാളിയായ തെഴിലാളിക്ക് തോന്നുകയായിരുന്നു. ഉടന്‍ ഷൂസ് താഴെയിട്ടപ്പോള്‍ വലിയ പബ് ഇതില്‍ നിന്ന് ഇറങ്ങി വരുന്നതാണ് കണ്ടത് തൊഴിലാളി ഭയന്നെങ്കിലും സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പാമ്പിനെ കൊല്ലുകയായിരുന്നു. മരുഭൂമിയിലെ പാമ്പുകള്‍ക്ക് പൊതുവേ വിഷം കൂടുതലാണ്. കടിയേറ്റാല്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ധരിക്കുന്നവര്‍ പരിശോധിച്ച ശേഷം ധരിക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.