Connect with us

National

പ്രസവാവധി ഇനി ആറുമാസം

Published

|

Last Updated

ന്യൂഡല്‍ഹി: പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറുമാസമാക്കാനുള്ള ബില്‍ രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളത്തോടെയുള്ള പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും. രണ്ടു മക്കളുടെ കാര്യത്തിലാണ് ആനുകൂല്യം. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും.

കുട്ടികളെ ദത്തെടുക്കുന്ന അമ്മക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ് നിര്‍ബന്ധമാക്കി.

---- facebook comment plugin here -----

Latest