Connect with us

Gulf

മാലിന്യ മാനേജ്‌മെന്റുമായി ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

റീസൈക്കിള്‍ഡ് ഉത്പന്നങ്ങളുമായി ഖത്വര്‍ ഏവിയേഷന്‍ കമ്പനി പ്രതിനിധികള്‍

ദോഹ: മാലിന്യങ്ങള്‍ കുറക്കുന്നതിനും പുനരുപയോഗത്തിനുമുള്ള ആശയവുമായി ഖത്വര്‍ എയര്‍വേയ്‌സും ഖത്വര്‍ ഏവിയേഷന്‍ കാറ്ററിംഗ് കമ്പനിയും. പ്രാദേശികവും അന്തര്‍ദേശീയവുമായ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഖത്വര്‍ എയര്‍വേയേസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനായി വിവിധ ആശയങ്ങള്‍ ആവിഷ്‌കരിച്ചു വരുന്ന ഖത്വര്‍ എയര്‍വേയ്‌സ് പായ്ക്കിംഗുകള്‍ കുറക്കുകയും ഉപയോഗിക്കുന്ന വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണിത്.
ഭൂമിയില്‍ ഉപേക്ഷിക്കുന്ന മാലിന്യം കുറക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. മൂന്നു മാസത്തിനിടെ എയര്‍വേയ്‌സും കാറ്ററിംഗ് കമ്പനിയും ചേര്‍ന്ന് 266 ടണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് പുനരുപയോഗത്തിന് വിധേയമാക്കിയത്. കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക് ആവരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് പുനരുത്പാദനം നടത്തി. രണ്ടു പ്രാദേശിക കമ്പനികളാണ് റീസൈക്കിളിംഗ് പ്രവര്‍ത്തനം ഏറ്റെടുത്തുത്. 6,300 ലിറ്റര്‍ പാചക എണ്ണ ബയോഡീസലായി പരിവര്‍ത്തിപ്പിച്ച് ഉപയോഗിച്ചു.
പാഴ്‌വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് പരമാവധി കുറച്ചു കൊണ്ടുവന്ന് പുരത്പാദനത്തിനാണ് ശ്രമിക്കുന്നതെന്നും പരിസ്ഥിതി സംരംക്ഷണം എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് വര്‍ഷങ്ങളായി ഈ ആശയം നടപ്പിലാക്കി വരുന്നതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നതെന്നും പുനരുത്പാദന വ്യവസായത്തെയും ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു. രാജ്യവ്യാപമകായി ശൃംഖല സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest