Connect with us

Gulf

രാജ്യത്തിന് വേണ്ടി ഐക്യപ്പെടണമെന്ന് ഫലസ്തീന്‍ പാര്‍ട്ടികളോട് ഖത്വര്‍ അംബാസിഡര്‍

Published

|

Last Updated

അംബാസിഡര്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇമാദി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയോടൊപ്പം

ദോഹ: ഭിന്നതകള്‍ പരിഹരിച്ച് രാജ്യത്തിന് വേണ്ടി ഐക്യപ്പെടണമെന്ന് വിഘടിച്ച് നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളോട് അംബാസിഡറും ഗാസ മുനമ്പ് പുനര്‍നിര്‍മാണ ഖത്വരി കമ്മിറ്റിയുടെ ചെയര്‍മാനുമായ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇമാദി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഫലസ്തീന്‍ നിയമനിര്‍മാണ സഭയിലെ അംഗങ്ങളും പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഫലസ്തീന്‍ ജനതയുടെ നന്മ ആഗ്രഹിക്കുന്ന ഖത്വര്‍ എല്ലാ അന്താരാഷ്ട്ര വേദികളും ഈ രാജ്യത്തെ പിന്തുണക്കാറുണ്ട്. ഫലസ്തീന്‍ മന്ത്രിമാരുമായും ഐക്യസര്‍ക്കാര്‍ പ്രതിനിധികളുമായും ഫലസ്തീന്‍ ദേശീയ അതോറിറ്റി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ശനിയാഴ്ച അല്‍ ഇമാദി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമനിര്‍മാണ സഭ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. അഹ്മദ് ബാഹര്‍, ഹമാസ് ഉപ മേധാവി ഇസ്മാഈല്‍ ഹനിയ്യ തുടങ്ങിയവര്‍ പുനര്‍നിര്‍മാണത്തിലും മറ്റ് സഹായങ്ങളിലും പിന്തുണയിലും ഖത്വറിന് നന്ദി പറഞ്ഞു.