Connect with us

Kerala

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടി. സിബിഐ അഭ്യര്‍ത്ഥന മാനിച്ചാണ് നീട്ടിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിനാണ് സിബിഐ സമയം നീട്ടി ചോദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

Latest