Connect with us

Gulf

ഷാര്‍ജ-ദുബൈ പുതിയ റോഡ് തുറന്നു

Published

|

Last Updated

പുതുതായി തുറന്ന ഷാര്‍ജ-ദുബൈ റോഡില്‍ ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്
അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചപ്പോള്‍

ഷാര്‍ജ: ദുബൈ യാത്രക്കാര്‍ക്ക് ആശ്വാസമേകി ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ദുബൈയിലേക്കും തിരിച്ചും പുതിയ റോഡ് തുറന്നു.
വ്യവസായ മേഖല 15ലെയും 17ലെയും ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂളിന്റെ പിറക് വശത്ത് നിന്ന് ആരംഭിക്കുന്ന മൂന്ന് കിലോമീറ്റര്‍ റോഡ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന വിധത്തിലാണ് രൂപകല്‍പന. മലീഹ റോഡിലെ ഊദ് റഖാന്‍ ബ്രിഡ്ജിലാണ് ഈ റോഡ് വന്നു ചേരുന്നത്.
ഈ പാലത്തിലൂടെ ദുബൈ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന വിധത്തിലാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇരു ദിശയിലേക്കും യാത്ര ചെയ്യുന്ന റോഡില്‍ ഓരോ ദിശയിലും രണ്ട് വരി പാത ഒരുക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരവും 7.3 മീറ്റര്‍ വീതിയുമുള്ള റോഡ് നിര്‍മിക്കുന്നതിന് 4.9 കോടി ദിര്‍ഹം ചെലവ് ചെയ്തുവെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ചെയര്‍മാന്‍ എന്‍ജി. യൂസുഫ് സാലിഹ് അല്‍ സുവൈദി വ്യക്തമാക്കി. എമിറേറ്റിലെ താമസക്കാര്‍ക്ക് അനായാസകരവും അതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ആര്‍ ടി എ അധികൃതരുടെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest